ചാരുംമൂട്: നൂറനാട് സി.ബി.എം സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധി നെഹ്റു വിഷയാധിഷ്ഠിതമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ആദിത്യരാജ് ഒന്നാം സ്ഥാനവും അഷ്ടപ് രണ്ടാം സ്ഥാനവും കനിക മൂന്നാം സ്ഥാനവും നേടി. .കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ.ദിലീപ് പടനിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മാന വിതരണ സമാപനയോഗം സംസ്ഥാന കൗൺസിൽ അംഗം എൻ.കുമാര ദാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ പുരസ്‌കാരങ്ങൾ സി.ബി.എം എച്ച്.എസ് പ്രഥാനാദ്ധ്യാപിക ആർ.സജിനി ,സ്റ്റാഫ് സെക്രട്ടറി എസ് .ഗിരിജ ,ബിന്ദു എന്നിവർ ചേർന്ന് സമ്മാനിച്ചു. വന്ദന സുരേഷ്, അനിൽപാറ്റൂർ, റെജിൻ.എസ്.ഉണ്ണിത്താൻ മനോജ്, വേദി അനിൽകുമാർ ഗായത്രി മഠം,അച്ചൻകുഞ്ഞ്, വൈ.ഷാജി,സെക്രട്ടറി നൂറനാട് വിജയൻപിള്ള ,മഹബീബ് നൂറനാട്,മുരളീധര കുമാർ ,സജി ജോൺ ,ജോസ് സാമുവൽ , എസ്.സുനിൽകുമാർ,സുജ ഉത്തമൻ,അരുൺരാജ് എന്നിവർ പങ്കെടുത്തു. അദ്ധ്യാപകൻ ഷിബു ഖാൻ നന്ദി പറഞ്ഞു.