ചേർത്തല: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചേർത്തല മണ്ഡലത്തിൽ 1,25,29,500 രൂപ അനുവദിച്ചതായി കൃഷി മന്ത്റി പി.പ്രസാദ് അറിയിച്ചു. 2022 മേയ് 1 മുതൽ 2022 സെപ്തംബർ 30 വരെ 737 അപേക്ഷകർക്കായാണ് ഇത്രയും തുക അനുവദിച്ചത്. വളരെ വേഗത്തിൽ അർഹരായവർക്ക് സഹായമെത്തിക്കുവാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു.