മാന്നാർ: ഡെങ്കിപ്പനി ഉറവിട നശീകരണത്തിന് മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തൈവിള കോളനിയിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ്, ജെ.എച്ച്.ഐ. ജയപ്രസാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആശ വർക്കർ പുഷ്പ നാരായൺ, സുമ, എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡിന്റെ മുഴുവൻ പ്രദേശങ്ങളിലും കുടുബശ്രീയുടെയും ആശാ വർക്കേഴ്സിന്റെയും നേതൃത്വത്തിൽ സമ്പൂർണ ശുദ്ധീകരണം നടക്കും.