ആലപ്പുഴ: ജില്ല ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ സാമൂഹിക, സന്നദ്ധ സേവന വോളന്റിയർമാർക്കായി പരിശീലനം കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ഹസാർഡ് അനലിസ്റ്റ് ചിന്തു ചന്ദ്രൻ വിഷയാവതരണം നടത്തി. നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ജൂനിയർ സൂപ്രണ്ട് ബി.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.