ഹരിപ്പാട് : ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളായി പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. സ്കൂൾ മാനേജർ പി.കെ. ഗോപിനാഥൻ നായർ പതാക ഉയർത്തി.
പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കോട്ടയം രമേശ്, തിരക്കഥാകൃത്ത് ദിലീപ് എന്നിവർ കലാ മത്സരത്തിന് തിരിതെളിച്ചു. ആറ് വേദികളിലായി മൂന്നു ദിവസങ്ങളിൽ 1437 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജോർജ് വർഗീസ് വെങ്ങാലിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി കൃഷ്ണ, പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല സുരേഷ്, ക്ഷേമകാര്യ ചെയർമാൻ രതീഷ് രാജേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ദാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാൽ വർഗീസ്, മണി എസ്.നായർ, ശിവദാസൻ, ബി.പി.സി ജൂലി എസ്.ബിനു, എച്ച്.എം ഫോറം കൺവീനർ ആർ. രാജീവ്, സ്കൂൾ പ്രിൻസിപ്പൽ രമാദേവി എന്നിവർ സംസാരിച്ചു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ഷമീർ ഹരിപ്പാടിനെ ചടങ്ങിൽ ആദരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ഗീത സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എ.എം. ഷെഫീഖ് നന്ദിയും പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4 ന് സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.