തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ വൃശ്ചികമാസ പുലരിയിൽ നടന്ന പൊങ്കാല ഭക്തിനിർഭരമായി. ചടങ്ങുകൾക്ക് മേൽശാന്തി വാരണം ടി. ആർ.സിജി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തു. വൈകിട്ട് ഘണ്ടാകർണ സ്വാമിക്ക് വിശേഷാൽ തടി വഴിപാട് പൂജയും നടന്നു. ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ , സെക്രട്ടറി എൻ.പി.പ്രകാശൻ,കമ്മിറ്റി അംഗങ്ങളായ ബെന്നി, അജയൻ,റെജിമോൻ, അജയകുമാർ , അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.