 
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽ എംപ്ലോയീസ് ഫോറത്തിന്റെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നിരക്കിലുള്ള തൈറോയ്ഡ് നിർണയ രക്ത പരശോധനയ്ക്കുള്ള കൂപ്പൺ എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ ഷിബു കോട്ടക്കാട്ടുശേരിയിൽ നിന്നു ഏറ്റുവാങ്ങി യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കോമല്ലൂർ കിഴക്ക് 1975-ാം നമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ എംപ്ലോയീസ് യൂണിയൻ കൺവീനർ രജിത്ത് ചുനക്കര, വനിതാസംഘം വൈസ് ചെയർ പേഴ്സൺ രേഖ സുരേഷ്, ശാഖ സെക്രട്ടറി മനോജ്, രഞ്ജു, വനിതാ സംഘം മേഖല ചെയർപേഴ്സൺ ശ്രീദേവി, വൈസ് ചെയർപേഴ്സൺ സുധർമ എന്നിവർ സംസാരിച്ചു.