bdn
എൻ.ജി.ഒ.യൂണിയൻ ഹരിപ്പാട് ഏരിയാ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി.സജിത്ത് വിശദീകരണ പ്രസംഗം നടത്തുന്നു.

ഹരിപ്പാട് : എൻ.ജി.ഒ. യൂണിയൻ ഹരിപ്പാട് ഏരിയ ജനറൽ ബോഡി യോഗം ബി.ആർ.സി.ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.സജിത്ത് സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് എസ്.ഗുലാം അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി.ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അനിൽ കുമാർ, ആർ.സുശീലാദേവി, എ.എസ് മനോജ്, ആർ.ജോളി, പി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.