മാന്നാർ: എസ്.എൻ.ഡി.പി യോഗം 4965-ാം നമ്പർ കുട്ടമ്പേരൂ൪ മുട്ടേൽ ശാഖ ഗുരുക്ഷേത്രത്തിൽ വ്യശ്ചിക ചിറപ്പ് മഹോത്സവം ഇന്നലെ രാവിലെ 7 ന് ഗുരുപൂജയ്ക്ക് ശേഷം ശാഖായോഗം പ്രസിഡന്റ് കെ.വിക്രമൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ. കേശവൻ, സെക്രട്ടറി ഡി. ശശീന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ, ശാഖാംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.