a
തഴയോലയിൽ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഒരുക്കുന്ന ദേവികയെ സി.പി.എം മാരാരിക്കുളം ഏരിയ സെക്രട്ടറി പി. രഘുനാഥ് അനുമോദിക്കുന്നു

മുഹമ്മ: തഴയോലയിൽ കമനീയവും ഉപയോഗ പ്രദവുമായ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഒരുക്കുന്ന ദേവികയെ സി.പി.എം അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി അനുമോദിച്ചു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസി​ൽ പഠിക്കുന്ന ആർ.ദേവിക സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള ദേവിക ഇപ്പോൾ കളരി പഠനവും നടത്തുന്നുണ്ട്. എസ്.പി.സി കേഡറ്റുമാണ്. നേതാജി കറുകത്തറ ക്ഷേത്രത്തിനു സമീപം മണ്ണാപറമ്പിൽ ആർ. രജിമോൻ (ഹാർബർ എൻജി​നീയറിംഗ് വകുപ്പ്, ചേർത്തല), ധന്യ (ഐ.സി.ഡി എസ് സൂപ്പർ വൈസർ, ചേർത്തല) ദമ്പതികളുടെ ഏക മകളാണ്. സി.പി.എം ഏരിയ സെക്രട്ടറി പി. രഘുനാഥ് ഉപഹാരം നൽകി. ലോക്കൽ സെക്രട്ടറി ടി. ശ്രീഹരി, ബ്രാഞ്ച് സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.