b
ബാലാവകാശ കമ്മീഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ നടത്തുന്നു

മുഹമ്മ: ബാലാവകാശ കമ്മി​ഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ബോധവത്കകരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന ബാലാവകാശ കമ്മി​ഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളും സൈബർ സുരക്ഷയും എന്നതായിരുന്നു വിഷയം. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി. സിവിൽ പൊലീസ് ഓഫീസർ എം.മഹേഷ് ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സോഷ്യൽ വർക്കർമാരായ എസ്. ജോസ്ന, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.