മാവേലിക്കര: കണ്ണമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അഷ്ടമിസദ്യ ശബരിമല മുൻ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സജി, സെക്രട്ടറി അനിൽകുമാർ, പൗർണ്ണമി സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.