ഹരിപ്പാട്: ബേസ്ബാൾ കേരള ടീമിൽ സെലക്ഷൻ ലഭിച്ച കൈലാസിനെ ഇന്ദിര പ്രിയദർശിനി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് പൊന്നാട അണിയിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നാദിർഷ, ബ്ലോക്ക് ജനറൽ സെക്രട്ടറി നന്ദകുമാർ എന്നിവർ സംസാരിച്ചു.