മാവേലിക്കര: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കല്ലുമല കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ 10ന് നടക്കുന്ന സെമിനാർ സംസ്ഥാന കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ അദ്ധ്യക്ഷനാവും. കാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ പ്രബന്ധം അവതരിപ്പിക്കും. അഡ്വ.ജി. അജയകുമാർ, എ.സജികുമാർ, കോശി പൈനുംമൂട്ടിൽ, വി.ജയകുമാർ, ആർ.ഗോപാലകൃഷ്ണക്കുറുപ്പ്, ആർ.ഉണ്ണിക്കൃഷ്ണൻ, സുമ അമ്മാൾ, എ.ബിന്ദു, ജെ.അനിൽകുമാർ എന്നിവർ പങ്കെടുക്കും. അസി.രജിസ്ട്രാർ ജനറൽ എൻ. സിനി അവാർഡ് വിതരണം നടത്തും. ജി.കെ. ഷീല, സിന്ധു ബിനു, എം.സതീഷ് കുമാർ എന്നിവർ സംസാരിക്കും. ബാങ്ക് പ്രസിഡന്റ് എ.ശ്രീജിത്ത് സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം കെ.കെ. വിശ്വംഭരൻ നന്ദിയും പറയും.