1
എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ 90-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര രജിസ്ട്രേഷന് ആരംഭം കുറിച്ച് പാണ്ടങ്കരി 4368-ാം നമ്പർ ശാഖായോഗാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മിനി മണിക്കുട്ടനിൽ നിന്നു ആദ്യ ഫോം ഏറ്റുവാങ്ങി യൂണിയൻ ചെയർമാനും പദയാത്ര ക്യാപ്ടനുമായ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ 90-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര രജിസ്ട്രേഷന് ആരംഭം കുറിച്ച് പാണ്ടങ്കരി 4368-ാം നമ്പർ ശാഖായോഗാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മിനി മണിക്കുട്ടനിൽ നിന്നു ആദ്യ ഫോം ഏറ്റുവാങ്ങി യൂണിയൻ ചെയർമാനും പദയാത്ര ക്യാപ്ടനുമായ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. പി. സുപ്രമോദം അദ്ധ്യക്ഷനായി. രജിസ്ട്രേഷൻ നടപടികൾ 30ന് മുമ്പ് പൂർത്തീകരിക്കുമെന്ന് സംഘാടകസമിതി അംഗം സന്തോഷ് വേണാട് പറഞ്ഞു. വൈസ് ചെയർമാൻ എൻ. മോഹൻദാസ്, കൗൺസിലർമാരായ ജി. സുഭാഷ്, ഉമേഷ് കൊപ്പാറയിൽ, സിമ്മി ജിജി തുടങ്ങിയവർ പങ്കെടുത്തു.