തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കോടംതുരുത്ത് യൂണിറ്റ് കുടുംബ സംഗമം കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ.പി. ചന്ദ്രശേഖർ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി.ബി. മോഹനൻ നായർ, ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശൻ, ട്രഷറർ എം.പി. പ്രകാശൻ, യൂണിറ്റ് കോ ഓർഡിനേറ്റർ എ. ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജി. രാമചന്ദ്രൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് സരസമ്മ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.ബിജോയ് ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തി​ൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു.