k
വള്ളികുന്നം പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം: കേരളത്തിൽ സി.പി.എം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മുഖമുദ്ര‌യായി മാറിയെന്ന് സി.ആർ.മഹേഷ് എം.എൽ.എ ആരോപി​ച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ വള്ളികുന്നം പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതികളിലെ അവസാനത്തേതു മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജലഷ്മി, പി.രാമചന്ദ്രൻ പിള്ള, എസ്.വൈ. ഷാജഹാൻ, പി.സുധാകരൻ, ജി.പരമേശ്വരൻപിള്ള, സുഹൈർ വള്ളികുന്നം, ടി.ആർ.ശങ്കരൻകുട്ടി നായർ, കെ.ഗോപി, എം.കെ.ബിജുമോൻ, സണ്ണി തടത്തിൽ, പി.പ്രകാശ്, ടി.കെ.സൈനുദ്ദീൻ, ജി.മോട്ടി, കെ.രാമചന്ദ്രൻപിള്ള പ്രശാന്തി, ടി.ഡി.വിജയൻ, അബി തച്ചടിയിൽ, സുലൈമാൻ, എസ്.ലതിക,അനിത,അമ്പിളി കുമാരിയമ്മ തുടങ്ങിയവർ സംസാരിച്ചു.