തുറവുർ: തുറവൂർ മഹാക്ഷേത്രത്തിൽ നിന്നു പമ്പയിലേക്കുളള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു. ദിവസവും രാവിലെ 6.45ന് ബസ് പുറപ്പെടും. കൊവിഡിനെ തുടർന്ന് ഏറെനാൾ നിറുത്തി വച്ചിരുന്ന സർവീസ് തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്നാണ് പുന:രാരംഭിക്കുന്നത്. ദെലീമ ജോജോ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം യു. അനീഷ്, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോമോൻ കോട്ടുപ്പള്ളി, മഹാക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.