ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിനു തുടക്കമായി. കൊടിയേറ്റ് 20 ന് രാത്രി 7.10ന് തന്ത്രി പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരി നിർവഹിക്കും. 24ന് രാവിലെ 9ന് ഉത്സവബലി. 26 ന് രാത്രി 11ന് പള്ളിവേട്ട. 27ന് തോണ്ടൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് ആറാട്ട്. രാത്രി 11ശേഷം കൊടിയിറക്ക്.