 
മാവേലിക്കര: ഉപജില്ലാ സ്‌കൂൾ കലോത്സവം-2022 ലോഗോ മാവേലിക്കര എ.ഇ.ഒ എൻ.ഭാമിനി പ്രകാശനം ചെയ്തു. കെ അനിൻകുമാർ, നൈനാൻ സി കുറ്റിശ്ശേരിൽ, ജി ബാബു, വി.എൽ. ആന്റണി, കെ. രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ഇന്നു മുതൽ 23 വരെ മാവേലിക്കര ഗവ. ടി.ടി.ഐ, ഗവ. ഗേൾസ് എച്ച്.എസ്.എസ്, നഗരസഭ ടൗൺഹാൾ, എ.ആർ.രാജരാജവർമ സ്മാരകം, മാവേലിക്കര ഗവ. എൽ.പി.എസ്, എ.ഇ.ഒ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ. മൂവായിരത്തോളം വിദ്യാർത്ഥികൾ 354 ഇനങ്ങളിൽ മത്സരിക്കും. ഇന്നു വൈകിട്ട് 3ന് ഗവ.ടി.ടി.ഐയിൽ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.