tur

തുറവൂർ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് നാളികാട് വല്ല്യക്കാട്ടിൽ പരേതനായ ഉല്ലാസിന്റെയും വിനിഷയുടെയും മകൻ അഖിൽ കൃഷ്ണയാണ് (23) മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം കുത്തിയതോട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.