ചേർത്തല: ഉപജില്ലാ സ്‌കൂൾ കലോത്സവം 19 മുതൽ 23വരെ ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്,സെന്റ് മേരീസ് എച്ച്.എസ്,ഹോളിഫാമിലി എൽ.പി.എസ്,ടൗൺ ജി.എൽ.പി എസ് എന്നിവിടങ്ങളിലായി നടക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എസ്.സനീഷ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ശൈലജ,പബ്ലിസിറ്റി കൺവീനർ ഷാജിമഞ്ജരി,ജനറൽ കൺവീനർ എൻ.ജെ.വർഗീസ്, ആഘോഷകമ്മിറ്റി ചെയർമാൻ വി.ശ്രീഹരി,സതീഷ്‌കുമാർ,പി.എ.ജോൺ ബോസ്‌കോ,കെ.ജെ.യേശുദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.19ന് രചനാമത്സരങ്ങളും 21മുതൽ 23വരെ സ്റ്റേജ് ഇനങ്ങളുമാണ് നടക്കുന്നത്.ഉപജില്ലയിലെ 84 സ്‌കൂളുകളിൽ നിന്നായി 3000ത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 300 ഇനങ്ങളിലാണ് മത്സരം.നഗരത്തിൽ ഏഴുവേദികളിലായി നടക്കുന്ന കലോത്സവം നഗരത്തിന്റെ ഉത്സവമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.21 മുതൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
19ന് രാവിലെ പ്രധാന വേദിയായ ഹോളിഫാമിലി സ്‌കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഷൈലജ പതാക ഉയർത്തും.21ന് വൈകിട്ട് 4ന് ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർപേഴ്സൺ ഷേർളിഭാർഗവൻ അദ്ധ്യക്ഷനാകും. സ്‌കൂൾ മാനേജർ ഡോ.ആന്റോ ചേരാംതുരുത്തി മുഖ്യപ്രഭാഷണം നടത്തും.23ന് വൈകിട്ടി 5ന് നടക്കുന്ന സമാപന സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷനാകും.