ആലപ്പുഴ: ലോകകപ്പ് ഫുട്ബാൾ ആരവം ഉയരുന്ന 20 മുതൽ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലെത്തി ഗോളടിക്കുന്നവർക്ക് സീറോ ബാലൻസ് അക്കൗണ്ട് സമ്മാനമായി ലഭിക്കും. നോ ടു ഡ്രഗ്‌സ് കാമ്പയിനോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന രണ്ടു കോടി ഗോൾ പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് വ്യത്യസ്ത സമ്മാനം നൽകുന്നത്. യുവജനങ്ങളെ സഹകരണ സ്ഥാപനങ്ങളുടെ ഭാഗമാക്കുകയാണ് പ്രധാന ലക്ഷ്യം. ബാങ്കിനു മുൻ വശം പ്രത്യേക ഗോൾ പോസ്റ്റ് സ്ഥാപിക്കും. ഇവിടെ വന്ന് ഗോൾ അടിക്കാൻ കഴിയുന്ന വിധമാണ് പന്തും പോസ്റ്റും ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് അവസാനിക്കുന്നതുവരെ ഗോളടിക്കൽ പരിപാടിയുണ്ടാകും.