അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് കരൂർ 796- നമ്പർ ശാഖയിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടക്കും. ഇന്ന് ( പായൽ കുളങ്ങര ശ്രീദേവി ക്ഷേത്ര സദ്യാലയത്തിൽ അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും .എറണാകുളം ചൈതന്യ നേത്ര രോഗ ആശുപത്രിയുടെ സഹകരണത്തോടെയാണ് ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും വിദഗ്ധരായ ഡോക്ടർമാരുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് പദ്ധതി മുഖാന്തരം സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ലഭിക്കും. ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത രോഗികൾക്ക് കുറഞ്ഞ നിരക്കിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും .കണ്ണു പരിശോധിച്ച് കണ്ണട നിർദ്ദേശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാക്കും. ഇൻഷുറൻസ് മുഖേന ശസ്ത്രക്രിയ വേണ്ടി വരുന്നവർ ക്യാമ്പിൽ നിലവിലുള്ള ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. രജിസ്ട്രേഷൻ രാവിലെ എട്ടു മുതൽ 12 വരെ.