ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വേമ്പനാട് കായൽ സംരക്ഷണ സെമിനാർ 21ന് വൈകിട്ട് 3ന് പൂച്ചാക്കൽ വരേകാട് ശ്രീകുരുംബ ഭഗവതി ക്ഷേത്രം ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് വിഷയാവതരണം നടത്തും.
സംഘാടക സമിതി ചെയർമാൻ പി.എം.അജിത് കുമാർ അദ്ധ്യക്ഷനായിരിക്കും. വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സെമിനാറിൽ വച്ച് മന്ത്രിയ്ക്ക് സമർപ്പിക്കുമെന്ന് സംഘാടകസമിതി കൺവീനർ എം.കെ.ഉത്തമൻ അറിയിച്ചു.