nsd
മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ ഏറ്റുവാങ്ങുന്നു

ആലപ്പുഴ: കേരള സർവ്വകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം സ്പീക്കർ എ.എൻ.ഷംസീറിൽ നിന്ന് സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസറായി ഡോ. സീന കുര്യൻ, മികച്ച വോളന്റിയറായി അനശ്വര ലാൽ, ശിവ എസ്. ബാബു എന്നിവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു .