ചാരുംമൂട്: കരിമുളയ്ക്കൽ തുരുത്തിൽ ജംഗ്ഷനിലെ കലുങ്ക്കഴിഞ്ഞ ദിവസം അജ്ഞാത വാഹനം ഇടിച്ചു തകർന്നു.വളരെ അപകടം പിടിച്ച സ്ഥലത്ത് വർഷങ്ങളായി തകർന്നു കിടന്ന കലുംഗ് 2 മാസം മുമ്പാണ് പുതുക്കി പണിഞ്ഞത്.നാട്ടുകാർ എം.എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോട് നിരന്തരം ആവിശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കലുങ്ക് പുനർനിർമ്മിച്ചത്.തകർന്ന കലുംഗ് അടിയന്തരമായി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.