f
വൺ മില്ല്യൺ ഗോൾ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായ പരിശീലന പദ്ധതി തുമ്പോളി ഫുട്‌ബാൾ ആക്കാഡമിയിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി.വിഷ്ണു ഗോൾ അടി​ച്ച് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: വൺ മില്ല്യൺ ഗോൾ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായ പരിശീലന പദ്ധതിക്ക് തുമ്പോളി ഫുട്‌ബാൾ ആക്കാഡമിയിൽ തുടക്കമായി​. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി.വിഷ്ണു ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി​. ഗോൾ പരിശീലന പദ്ധതിക്കു വേണ്ടി അക്കാഡമിക്ക് അനുവദിച്ച ഫുട്‌ബാളുകൾ അദ്ദേഹം കൈമാറി​. തുമ്പോളി വാർഡ് കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, ഗ്രിസിൽഡ കെ.സേവ്യർ, പി.എ.സാബു, തൃപ്തികുമാർ, മനോജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.