t
t

ആലപ്പുഴ: നഗരസഭയുടെ കേരളോത്സവത്തിന്റെ ഭാഗമായി ബാസ്‌കറ്റ് ബാൾ മത്സരം നഗര ചത്വരത്തിലെ ബാബു ജെ. പുന്നൂരാൻ സ്റ്റേഡിയത്തിൽ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു. എ.എം. ആരിഫ് എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം വി​നി​യോഗിച്ച് കോർട്ട് ഇൻഡോറാക്കാൻ എല്ലാവിധ സഹായങ്ങളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ചെയർപേഴ്‌സൻ ഉറപ്പുനൽകി. കേരളോത്സവ ബാസ്‌കറ്റ് ബാൾ കമ്മിറ്റിയുടെ കൺവീനർ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർമാരായ ആർ. വിനീത, മെഹബൂവ്, ശ്രീലേഖ, കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, വൈ.എം.സി.എ. സെക്രട്ടറി മോഹൻ ജോർജ്ജ്, അഡ്വ. സുധീഷ്, ജോർജ്ജ് ജോസഫ് എന്നിവർ സംസാരി​ച്ചു. മത്സരങ്ങളിൽ 15 നും 20നും താഴെ പ്രായമുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ യന്ദ് ഡയനാമോസും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫും വിജയികളായി.