ambala
മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി 2022 - 2023 പദ്ധതി പ്രകാരം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 60 പശുക്കിടാവുകൾക്കുള്ള സബ്സിഡി കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ആമയിട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിക്കുന്നു

അമ്പലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി 2022 - 2023 പദ്ധതി പ്രകാരം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 60 പശുക്കിടാവുകൾക്കുള്ള സബ്സിഡി കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ആമയിട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ശ്രീലേഖ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ ബാലൻ, ഷീബ, സംഘം പ്രസിഡന്റ് കരുമാടി മുരളി എന്നിവർ സംബന്ധിച്ചു. സീനിയർ വെറ്ററി​നറി ഡോക്ടർ മേരി ലിഷി പദ്ധതി വിശദീകരണവും സ്വാഗതവും സംഘം സെക്രട്ടറി എം. രാജേഷ് നന്ദിയും പറഞ്ഞു.