കായംകുളം: എസ്.എൻ.ഡി.പി യോഗം ചിറക്കടവം തെക്ക് 4258 നമ്പർ ശാഖായോഗം പ്രാർത്ഥനാലയത്തിലെ മണ്ഡലചിറപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് സുധീർ ദത്തൻ, വൈസ് പ്രസിഡന്റ് സുനിൽ, സെക്രട്ടറി രമേശൻ, കമ്മിറ്റി അംഗങ്ങളായ പ്രശോഭൻ, സുരേന്ദ്രൻ,സജു, പ്രദീപ്,സുരേഷ്, വനിതാ വനിതാ സംഘം പ്രസിഡന്റ് ഓമന, വൈസ് പ്രസിഡന്റ് ഗീത, സെക്രട്ടറി ചന്ദ്രലേഖ,പ്രമീള, ശകുന്തള,ഓമന, ദുഷള, തുടങ്ങിയവർ പങ്കെടുത്തു. കായംകുളം പുതിയിടം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവത്തിന്റെയും ദീപക്കാഴ്ചയുടെയും ഉദ്ഘാടനം കായംകുളം സബ് ഇൻസ് പെക്ടർ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി എൻ ശങ്കരൻ നമ്പൂതിരി, കീഴ്ശാന്തി .ബി.ബിജു , ഉപദേശക സമിതി ഭാരവാഹിളായ സുരേഷ് ബാബു, പ്രേംസൺ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.