ആലപ്പുഴ: കാഴ്ചശക്തി കുറഞ്ഞവർക്കായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദൃശ്യം പദ്ധതിയുടെ ഉദ്ഘാടനം ജില്ല കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെയും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റേയും നേതൃത്വത്തിൽ സംരംഭകത്വ വികസന പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലാപ്‌ടോപ്പ് നൽകും. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.