ചേർത്തല:പള്ളിപ്പുറം വടക്കുംകര ശ്രീഭദ്റവിലാസം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വലിയ നടപ്പന്തൽ സമർപ്പണം 20നും ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 20 മുതൽ 27വരെയും നടക്കും.12120 ചതുരശ്ര അടിയിലാണ് നാടിന്റെയും ഭക്തരുടെയും ചിരകാല സ്വപ്നമായ നടപ്പന്തൽ പൂർത്തിയാക്കിയിരിക്കുന്നത്. പന്തൽ സമർപ്പണത്തിനും സപ്താഹയജ്ഞത്തിനുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം പ്രസിഡന്റ് കെ.ബി.ബിനീഷും സെക്രട്ടറി കെ.കെ.ഉത്തമനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.20ന് രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദസ്വാമി നടപ്പന്തൽ സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും.ദേവസ്വം പ്രസിഡന്റ് കെ.ബി.ബിനീഷ് അദ്ധ്യക്ഷനാകും.നിർമ്മലാ മോഹൻ പാല പ്രഭാഷണം നടത്തും.
വൈകിട്ട് 6.30ന് ഭാഗവതസപ്താഹ യജ്ഞത്തിന് ഡോ.ബീനാസത്യൻ ദീപപ്രകാശനം നടത്തും.ക്ഷേത്രം തന്ത്റി പറവൂർ രാകേഷ് തന്ത്രി കാർമ്മികനാകും.കുറുപ്പംകുളം രജികുമാറാണ് യജ്ഞാചാര്യൻ.യജ്ഞദിനങ്ങളിൽ ഉച്ചക്ക് പ്രസാദമൂട്ട്,വൈകിട്ട് പ്രഭാഷണം ഭജന. 25ന് ഉച്ചയ്ക്ക് 12.30ന് രുക്മിണീസ്വയംവരം.വൈകിട്ട് സർവൈശ്വര്യപൂജ,27ന് യജ്ഞം സമാപിക്കും.