 
ചേർത്തല: തൊഴിലുറപ്പ് ജോലിയിൽ ക്രമക്കേട് നടത്തിയെന്ന് ഓംബുഡ്മാൻ അന്വേഷണത്തിൽ കണ്ടെത്തിയ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരീപ്പറമ്പ്,അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ 26-ാം ദിവസത്തെ സമരം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉഷാ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.എസ്.ശരത്,ടി.എസ്.രഘുവരൻ,ജോസ് ബന്നറ്റ്,എ.കെ.ഷെരീഫ്,ബാബു പള്ളേകാട്ട്,മഹിളാ കോൺഗ്രസ് ഭാരവാഹികളായ ജയമണി ടീച്ചർ,മേരി ഗ്രേസ്,ഓമന പുരുഷോത്തമൻ,കൃഷ്ണകുമാരി, ഡൈനി ഫ്രാൻസിസ്,അൽഫോൻസാ,ജയറാണി,തങ്കമ്മ രാമകൃഷ്ണൻ, ലീലാമ്മ ആന്റണി,ബിന്ദു സെബാസ്റ്റ്യൻ ലീലാ വത്സൻ,ആലീസ് ഷിബി,കെ.എസ്.രാജു,പി.കെ.ജെയിൻ,മോഹനൻ മണ്ണാശേരി, സുജിത് കോനാട്ട്,റോയ്‌മോൻ,ശങ്കരൻകുട്ടി,വിൻസെന്റ്,ശിവദാസൻ,ഫ്രഡി എന്നിവർ നേതൃത്വം നൽകി.