ഹരിപ്പാട്: ദേശീയപാത സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയനിൽ ഉൾപ്പെട്ട നാരകത്ര ഗുരുക്ഷേത്രം പൊളിക്കാൻ എത്തിയവരെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സംഘം മടങ്ങി. യൂണിയനിലെ ആറു ശാഖകളുടെ ഉടമസ്ഥതയിലുള്ള ഗുരുക്ഷേത്രം പൊളിക്കുന്നത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ശാഖ ഭാരവാഹികൾ പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച് ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.