മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കാരക്കാട്ട് ജോസിയുടെ കുടുംബത്തിന് കെട്ടുറപ്പുള്ളതും വാസയോഗ്യവുമായ വീട് നിർമ്മിച്ചു നൽകി.ഇതിന്റെ താക്കോൽ ദാനം റോട്ടറി 3211-ന്റെ ഗവർണർ റോട്ടറിയിൽ മേയർ ഡോണർ കെ.ബാബുമോൻ നിർഹിച്ചു.അസിസ്റ്റന്റ് ഗവർണർ തോമസ് ആന്റോ പുളിക്കൽ,ക്ളബ് പ്രസിഡന്റ് റോട്ടേറിയൻ ആർ.മുരളി .സെക്രട്ടറി റോട്ടേറിയൻ ടോണി ചിറ്റാട്ടിൽ,പ്രൊജക്ട് ചെയർമാൻ റൊട്ടേറിയൻ കെ.പി.ഹരിലാൽ,റൊട്ടേറിയൻമാരായ സുനിൽകുമാർ പി.എച്ച്,പൊന്നപ്പൻ വി.കെ,സി.എ.ജോസഫ്,വി.ആർ സുകുമാരൻ,അഗസ്റ്റിൻ ചാക്കോ,മേജർ മഹേന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.