മാന്നാർ : ചെന്നിത്തല തൃപ്പെരുംതുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 69-ാമത് സഹകരണ വാരാഘോഷവും അതോടനുബന്ധിച്ചുള്ള സെമിനാറും ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ ''നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നതിലും പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും നവീകരണത്തിലും സഹകരണ സംഘങ്ങളുടെ പങ്ക്'' എന്ന വിഷയത്തിൽ എസ്.കെ മോഹൻദാസ് (റിട്ടയേർഡ് അസിസ്റ്റൻഡ് ഡയറക്ടർ സഹകരണ വകുപ്പ് കോഴിക്കോട്) ക്ലാസ് എടുത്തു. അസി.രജിസ്ട്രാർ ജനറൽ എൻ.സിനി, അസി.ഡയറക്ടർ കെ.സജികുമാർ, ബാങ്ക് സെക്രട്ടറി കെ.എസ് ഉണ്ണികൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ മോഹൻ കണ്ണങ്കര, ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ്, തമ്പി കൗണടിയിൽ, എ. സോമനാഥൻ പിള്ള, അനിൽ വൈപ്പുവിള, ദീപ മുരളീധരൻ, പൊന്നമ്മ മാത്യു, റീന രമേശ് ബാബു, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു .