hdjj
റോട്ടറി ക്ലബ്ബ് ഒഫ് ഹരിപ്പാടിന്റെയും നങ്ങ്യാർകുളങ്ങര എസ്.എൻ സെൻട്രൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾക്ക് റോട്ടറി ക്ളബ്ബ് നൽകുന്ന സൈക്കിളുകൾ നഗരസഭ ചെയർമാൻ കെ.എം. രാജു കൈമാറുന്നു

ഹരിപ്പാട്: റോട്ടറി ക്ലബ്ബ് ഒഫ് ഹരിപ്പാടിന്റെയും നങ്ങ്യാർകുളങ്ങര എസ്.എൻ സെൻട്രൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കായി പെൺകുട്ടികളുടെ ശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി നങ്ങ്യാർകുളങ്ങര എസ്.എൻ സെൻട്രൽ സ്കൂളിലെ 7 വിദ്യാർത്ഥിനികൾക്ക് റോട്ടറി ക്ലബ്ബ് സൈക്കിളുകൾ നൽകി. ചടങ്ങിൽ എസ്. സലികുമാർ, അജയകുമാർ, പ്രൊഫ. ശബരിനാഥ്, റെജി ജോൺ, അയ്യപ്പൻ കൈപ്പള്ളിൽ, സുരേഷ് ബാബു, സ്കൂൾ പ്രിൻസിപ്പൽ പ്രസന്നകുമാർ, പി.ടി.എ പ്രസിഡന്റ് സി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.