ആലപ്പുഴ: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്‌ബാൾ പ്രചാരണത്തിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് ഫ്ലാഗ് ഒഫ് ചെയ്തു. ആലപ്പുഴ ബൈപ്പാസിന് സമീപത്ത് നിന്നാരംഭിച്ച റാലി തിരുവമ്പാടിയിൽ സമാപിച്ചു. യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എസ്. മനീഷ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, പ്രൊഫ. ആര്യ, യൂത്ത് കോ-ഓർഡിനേറ്റർ കെ.ബി മനീഷ്, എസ്.ഡി കോളേജ് സ്‌പോർട്‌സ് ക്ലബ് സെക്രട്ടറി അനൂപ്, വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു.