മാവേലിക്കര: കഥകളി ആസ്വാദക സംഘം മാവേലിക്കരയുടെ മുൻ പ്രസിഡന്റും നിലവിലെ ട്രഷറുമായിരുന്ന നിര്യാതനായ പി.കെ.സഹദേവനോട് ആദരസൂചകമായി 20ന് കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തുന്നു. അതിനാൽ 20ന് സംഘടിപ്പിക്കാനിരുന്ന സ്ഥാപകദിനാചരണവും കീചകവധം കഥകളിയും ഡിസംബർ 4ലേക്ക് മാറ്റിവച്ചു. 20ന് വൈകിട്ട് 4.30ന് കൂടുന്ന അനുശോചനയോഗം മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.