v

വളളികുന്നം:ന്യൂ ജെൻ ബാങ്കുകളോടു മത്സരിക്കത്തക്കവിധം കേരളാ ബാങ്ക് വളർന്നെന്ന് മന്ത്രി ടി.എൻ. വാസവൻ.വള്ളികുന്നം കടുവിനാൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.എം.എൽ.എ.എം.എസ്. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കംപ്യൂട്ടറൈസേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ, നവീകരിച്ച സ്ട്രോങ് റും ഉദ്ഘാടനം ജില്ലാ ജോയിന്റ് റജിസ്ട്രാർ ജനറൽ ജോസി സേവ്യർ,വിദ്യാനിധി നിക്ഷേപ സമാഹരണം ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എൻ. സത്യപാലൻ, കോൺഫറൻസ് ഹാൾ ഉദ്ഘാടനം മാവേലിക്കര ശാഖ കാനറാ ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ, എന്നിവയുടെ ഉദ്ഘാടനവും നടന്നു. മുൻ എം.പി അഡ്വ.സി.എസ്.സുജാത,മുൻ എം.എൽ.എ ആർ.രാജേഷ്, സുരേഷ് തോമസ് നൈനാൽ ബിജി പ്രസാദ്, കെ.ജയമോഹൻ , വി.കെ. അജിത്ത്, .എസ്. ശിബിൻ രാജ്, പി.പ്രകാശ്, പി.രാജേന്ദ്രനാഥ്, വി.കെ.അനിൽ, ജെ. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു