ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാസംഘം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജന ജാഗ്രത സദസ് സംഘടിപ്പിക്കും. നാളെ രാവിലെ 10ന് യൂണിയൻ സൗധത്തിൽ നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രസിഡന്റ്‌ ബി. വിമല അദ്ധ്യക്ഷയാകും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ മുഖ്യപ്രഭാഷണം നടത്തും.