മാവേലിക്കര:​ സംവരണത്തെ ദുർബലമാക്കുന്ന 103-ാം ഭരണഘടന ഭേദഗതി അംഗീകരിച്ച സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു. കേസ് വിശാല ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകുന്ന പുനപരിശോധന ഹർജിയിൽ സാംബവ മഹാസഭയും കക്ഷിചേരും.
മഹാസഭ പ്രസിഡന്റ് പി.കെ.ശങ്കർദാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഇ.എസ്.ഭാസ്‌കരൻ, വൈസ് പ്രസിഡന്റുമാരായ എ.മുരുകദാസ്, സി.കെ.ശശി, ജോ.സെക്രട്ടറിമാരായ എം.മനോജ് കുമാർ, ഉദയൻ കരിപ്പാലിൽ, കെ.സി.ആർ. തമ്പി, രജിസ്ട്രാർ എ.രാമചന്ദ്രൻ, സി.ഡി. കുഞ്ഞച്ചൻ, എ.എ. മാധവൻ, സി.കെ.രാജേന്ദ്രപ്രസാദ്, അമ്പിളി സുരേഷ് ബാബു, ബിന്ദു സോമൻ, വത്സല റജി, വേണുഗോപാൽ ചിറയിൽ, മനോജ് മാങ്കാംകുഴി തുടങ്ങിയവർ സംസാരിച്ചു.