മാന്നാർ: കുട്ടംപേരൂർ 3571-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി രാജശേഖരൻനായർ (പ്രസിഡന്റ്), മാധവൻ പിള്ള (വൈസ് പ്രസിഡന്റ്), ഹരി കുട്ടംപേരൂർ (സെക്രട്ടറി), രാമദാസ് (ജോ.സെക്രട്ടറി), പ്രഭാകരൻ നായർ (ട്രഷറർ), രാധാകൃഷ്ണൻനായർ, സദാശിവൻപിള്ള (യൂണിയൻ പ്രതിനിധികൾ), വിജയകുമാർ (ഇലക്ടറൽ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു