മാന്നാർ: നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ലയൺസ് ക്ലബ് കടപ്ര യൂണിറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ വൈകിട്ട് ആറിന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആൻസ് കൺവൻഷൻ സെന്ററിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ബി ഷുജാഹുദ്ദീൻ അദ്ധ്യക്ഷനാകും. ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് മുഖ്യാതിഥിയാകും. ഡിസ്ട്രിക്ക് ഗവർണർ ഡോ.സണ്ണി.വി.സക്കറിയ, വൈസ് ഗവർണർമാരായ ബിനോ.ഐ.കോശി, ആർ.വെങ്കിടാചലം, റീജണൽ ചെയർമാൻ എം.ജി വേണുഗോപാൽ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പി.ബി ഷുജാഹുദ്ദീൻ, സെക്രട്ടറി വിനു ഗ്രീഞ്ഞോസ്, ട്രഷറർ ലിജോ പുളിമ്പള്ളിൽ, പ്രശാന്ത്, കെ.യു.അനിൽ കുമാർ, സതീശ് ശാന്തിനിവാസ്, പ്രണവ് മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.