അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 136 പോയിന്റ് നേടി ആതിഥേയരായ അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. 118 പോയിന്റുമായി കരുവാറ്റ എൻ.എസ്.എസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 109 പോയിന്റോടെ പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗം: അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് (153), പുറക്കാട് എസ്.എൻ എം.എച്ച്.എസ്.എസ് (152), പല്ലന എം.കെ.എ.എം എച്ച്.എസ്.എസ് (93)

യു.പി ജനറൽ: നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂൾ (67), പല്ലന കെ.എ.എം.യു.പി.എസ് (66), പുറക്കാട് എസ്.വി.ഡി.യു.പി.എസ് (63)

എൽ.പി ജനറൽ: പുറക്കാട് എൽ.എഫ്.എൽ.പി.എസ് (59), നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി.എസ് (55), പൊത്തപ്പള്ളി കെ.കെ.കെ.വി.എം.എൽ.പി.എസ് (47)

യു.പി സംസ്കൃതം: ആറാട്ടുപുഴ എം.യു.യു.പി.എസ് (77), തൃക്കുന്നപ്പുഴ എം.ടി.യു.പി.എസ് (50), അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ

ഹൈസ്കൂൾ സംസ്കൃതം: അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് (63), അമ്പലപ്പുഴ കെ.കെ.കെ.പി.എം.ജി.എച്ച്.എസ്.എസ് (32)

എൽ.പി അറബിക്: പല്ലന ജി.എൽ.പി.എസ്, നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി.എസ്, പാനൂർക്കര ജി.യു.പി.എസ് (45 പോയിന്റ് വീതം), മംഗലം ജി.എൽ.പി.എസ്, പുറക്കാട് എ.എസ്.എം.എൽ.പി.എസ്, എസ്.എൻ.വി.ടി.ടി.ഐ കാക്കാഴം (43), നീർക്കുന്നം തീരദേശ എൽ.പി.എസ്, ആറാട്ടുപുഴ എം.എൽ.പി.എസ് (41)

യു.പി അറബിക്: ആറാട്ടുപുഴ എം.യു.യു.പി.എസ്, നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി.എസ് (63), പല്ലന കെ.എ.എം.യു.പി.എസ് (57), തൃക്കുന്നപ്പുഴ എം.ടി.യു.പി.എസ് (56)

ഹൈസ്കൂൾ വിഭാഗം അറബിക്: പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ് (80), കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ (75), അമ്പലപ്പുഴ കെ.കെ.കെ.പി.എം.ജി.എച്ച്.എസ്.എസ് (69)

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുമാ ദേവി സമ്മാനദാനം നിർവഹിച്ചു.