മാന്നാർ: മണ്ഡല മകരവിളക്ക് കാലത്ത് കെ.എസ്.ആർ.ടി.സി മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നിന്നും പമ്പ ബസ് സർവീസ് ആരംഭിച്ചു. സജി ചെറിയാൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ബസ് സർവീസിന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ തൃക്കുരട്ടി ജംഗ്ഷനിൽ സ്വീകരണം നൽകി. തൃക്കുരട്ടി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വൈശാഖ്, എച്ച്, ഉപദേശക സമിതി പ്രസിഡന്റ് കലാധരൻ കൈലാസം, അനു, രാജേഷ് ലക്ഷ്മി ഭവനം, ഹരീഷ് കൈലാസം എന്നിവർ പങ്കെടുത്തു. ദിവസവും രാത്രി 8.30ന് തൃക്കുരട്ടി ജംഗ്ഷനിൽ നിന്നും ബസ് പുറപ്പെടും.