t

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ആലപ്പുഴയിൽ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ.വാസുദേവൻ, ടി.കെ. അരവിന്ദാക്ഷൻ, ജി.വിനോദ് കുമാർ, സജു ഇടക്കല്ലിൽ, ജില്ല ട്രഷറർ കെ.ജി.കർത്ത, സെൽ കോ ഓർഡിനേറ്റർ അരുൺ അനിരുദ്ധൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ സജു കുരുവിള എന്നിവർ സംസാരിച്ചു.