m

കായംകുളം: സി.പി.ഐ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിടം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ മുൻ അംഗം അഡ്വ.എ.

ഷാജഹാൻ, അദ്ധ്യക്ഷത വഹിച്ചു. പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം സംസ്ഥാന എക്സി.അംഗം പി.പ്രസാദ്, ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ദേശിയ കൗൺസിൽ അംഗം ടി.ടി. ജിസ്‌മോൻ, സംസ്ഥാന കൗൺസിൽ അംഗം പി.വി. സത്യനേശൻ, ജില്ലാ കൗൺസിൽ അംഗം സി.എ. അരുൺകുമാർ, ഭരണിക്കാവ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ. ശ്രീകുമാർ, മുൻ ജില്ലാ എക്സി.അംഗം എൻ.സുകുമാരപിള്ള, മുൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.എസ് രവി, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ, സെക്രട്ടേറിയറ്റ് അംഗം ബി. സുരേഷ് എന്നിവർ സംസാരിച്ചു.