
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ കേരളോൽസവത്തിന്റ ഭാഗമായി നടന്ന അത് ലറ്റിക്സ് മൽസരങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഉദയമ്മ നിർവഹിച്ചു. പഞ്ചായത്തംഗം പി ജി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവൻ വിശിഷ്ടാതിഥിയായി .സുജാത അശോകൻ ,സുധർമ്മ എന്നിവർ പ്രസംഗിച്ചു . ക്രിക്കറ്റ് മൽസരങ്ങളുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഉദയമ്മ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ശരവണൻ വിശിഷ്ടാതിഥിയായി രാജേഷ് ,ദീപ സുരേഷ്, ലതിക ഉദയൻ എന്നിവർ പ്രസംഗിച്ചു. കലാമൽസരങ്ങൾ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഉല്ലാസ് ഉദ്ഘാടനം ചെയ്തു.